Skip to main content

Posts

Showing posts from September, 2019

ബി ആർ സി കൊല്ലത്തിന്റെ ബ്ലോഗിലേക്ക് ഒരു ഇമെയിൽ അയച്ചു കൊണ്ട് എങ്ങിനെ ഫോട്ടോ ഉൾപ്പടെ ആർട്ടിക്കിൾ പോസ്റ്റ് ചെയ്യാം എന്നു കാണാം.

ബ്ലോഗിൽ അപ്‌ലോഡ് ചെയ്തേക്കുന്ന ഏതെങ്കിലും വീഡിയോ കാണുന്നില്ല എങ്കിൽ, മറ്റൊരു ബ്രൗസറിൽ ബ്ലോഗ് ഓപ്പൺ ചെയ്യാൻ അഭ്യർത്ഥിക്കുന്നു .ബ്ലോഗിൽ അപ്‌ലോഡ് ചെയ്തേക്കുന്ന വിഡിയോകൾ വ്യക്തതയോടെ കാണുവാൻ കഴിവതും ഫുൾ സ്ക്രീൻ മോഡ് ഉപയോഗിക്കുക .

No School Should Use Estimate Bills

ഒരു കാരണവശാലും "ESTIMATE" ബില്ലുകൾ ഉപയോഗിക്കരുത് . സ്കൂൾ ഓഡിറ്റ് ചെയുന്ന സമയം "ESTIMATE" ബില്ലുകൾ കണ്ടാൽ ഒബ്ജക്ഷൻ തരുന്നതായിരിക്കും. "ESTIMATE" ബിൽ അല്ലാ കടക്കാരന്റെ കൈവശം ഉള്ളെതെന്ന് ഉറപ്പ് വരുത്തി സ്കൂൾ സാധനങ്ങൾ വാങ്ങുക ഏതു ഗ്രാന്റ് വിനിയോഗത്തിന് ആണെങ്കിലും.

Circular from State Project Director : On taking TAN and other matters

Circular   No. SP2/42544/13/DPI dated 05/12/2013

സൗജന്യ യൂണിഫോം വിതരണം - കുട്ടികളുടെ തുണിയുടെ അളവ് എടുക്കുന്നത് സംബന്ധിച് .

പൊതുവിദ്യാഭ്യാസം സൗജന്യ യൂണിഫോം വിതരണം മാർഗ്ഗനിർദ്ദേശം സംബന്ധിച് .

School Uniform Color Code

Annexure - IV

Phone No. and email ids of Composite Mills - Uniform

Circular: No.SP(2) 42544/13 dated 07.01.2014 - Uniform

Circular :SP2/42544/2013/DPI dated 12.02.2014 - Uniform

Muster Roll Format

ഒരാളെ കൊണ്ട് അല്ലേൽ ഒന്നിലധികം തൊഴിലാളികളെ കൊണ്ട് ഒന്നോ ഒന്നിലതികമോ ദിവസങ്ങളിലേക്ക് പണി എടുപ്പിച്ചാൽ നിർബന്ധമായും വൗച്ചർ സ്ലിപ്പിനുപുറമെ "Muster Roll" വക്കണം ബന്ധപ്പെട്ട ഫൈലിൽ , അത് ഏത് ഗ്രാന്റിന്റെ വിനയോഗം സംബന്ധിച്ചാണെലും .  ജോലി ചെയ്‌താൽ കൂലി വാങ്ങിയതിന്റെ രേഖ വ്യത്യസ്ഥ വൗച്ചറുകളിൽ കാണിക്കണം ഓരോരുത്തരുടെയും മൊബൈൽ നമ്പർ, അഡ്രസ് സഹിതം .ഒരു കാരണവശാലും ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്‌താൽ അതിന്റെ കൂലി ഒരു വൗച്ചറിൽ ഒരാളുടെ പേരിൽ മാത്രമായി എഴുതി കൊടുക്കാൻ പാടില്ല മറ്റുള്ള തൊഴിലാളികൾക്ക് ഉൾപ്പടെ ഉള്ള കൂലി ആണേലും. A “muster roll” is essentially a labour attendance register, pertaining to a particular worksite and a particular period (e.g. two weeks).  Typically, the completion of a particular work would involve several muster rolls. Voucher Format 

Estimate of the Proposed Boys Toilet 2018-19

Estimate for the proposed Ramp and Rail 2018-19

Girls Toilet and Urinal Model 2018-19

Common Toilet and Urinal Model 2018-19

GO(P) No 112 - 2018-Fin dated 21-07-2018

GO(P)No44-2019-FinDated04-04-2019_83

Dearness Allowance

GO(P)No57-2019-Fin Dated13-05-2019_83

Voucher Format

ബഹുമാനപെട്ട പ്രഥമാധ്യാപകർ ഒന്നുകിൽ ഈ വൗച്ചർ ഫോർമാറ്റ് ഉപയോഗിക്കണം വൗച്ചർ ഉപയോഗിക്കേണ്ട അവസരങ്ങളിൽ അല്ലേൽ ഈ വൗച്ചറിന് സമാനമായ വൗച്ചർ ഇതിനോടകം തന്നൈ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തുടരാം . ചായയും സ്‌നാക്‌സും കൊടുത്തതിനും സമ സ്വഭാവമുള്ള വൗച്ചറുകൾ എഴുതുമ്പോൾ എത്ര പേർ പങ്കടുത്തു , ഒരു ചായക്ക് ഇത്ര രൂപ വെച് മൊത്തം എത്ര ചായ , മൊത്തം എത്ര രൂപ. സ്നാക്ക്സ് എന്ത് വാങ്ങി , ഒരെണ്ണത്തിന് ഇത്ര രൂപ വെച് മൊത്തം എത്ര രൂപക്ക് എത്രണ്ണം വാങ്ങി അതൊക്കെ കാണിക്കണം. പിന്നെ മറ്റൊരു കടലാസിൽ പങ്കടുത്തവരുടെ പേരും ഒപ്പും, എന്ത് പരിപാടിക്ക് പങ്കടുത്തു എന്നുള്ളത് തലക്കെട്ട് ആയി കൊടുക്കണം . താഴത്തെ ബില്ലിൽ കാണിച്ചേക്കുന്നത് പോലെ ആകരുത് .

Bill with date overwriting or incomplete date will be objected

ബഹുമാനപ്പെട്ട പ്രഥമാധ്യാപകർ യാതൊരു കാരണവശാലും ചെറുതായി പോലും തീയതി തിരുത്തപ്പെട്ട ബില്ലോ ഭാഗീകമായി തീയതി ഇഴയുതിയെക്കുന്ന ബില്ലോ സ്കൂളിൽ സൂക്ഷിക്കാനോ എസ്എസ്എയുടെ ഓഡിറ്റിന് സമർപ്പിക്കാനോ പാടുള്ളതല്ല .അങ്ങിനെ ശ്രെദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ബില്ലിലെ മൊത്തകയും ഒബ്ജെക്റ്റ്ഡ് ആകുകയും തിരികെ ബർസിയിൽ അടക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. ബില്ലിൽ തിരുത്തുണ്ടെങ്കിൽ ഏതു കടയിൽ നിന്നുമാണോ ഇത്തരം ബില് ലഭിച്ചത് അവിടെ കൊണ്ട് കൊടുത്ത് ബില്ല് മാറ്റി വാങ്ങി മാത്രം ഓഡിറ്റിംഗിന് ഹാജരാക്കുക .ഇതു കാലതാമസം കൂടാതെ നിങ്ങൾക്ക് NLC നേടാൻ സഹായകമാകും .

Minimum list of Files and Registers which are to be submitted before SSA Audit team are as follows

SSA Cash Book. CRC Cash Book, if Cluster School. SSA/SSK Bank Pass Book. CRC Bank Pass Book, if cluster School. SSA/SSK Bank Account Statement. CRC Bank Account Statement. Valuable Register. SRG Minutes Book. All related Bills & Vouchers. Stock Register . Free Uniform Children Signature Register. SSA/SSK Bank Interest Details(Datewise). Civil Work - Completion Certificate. Civil Work Files, Bills, Vouchers, Muster Rolls...  Circulars of each and every Grant utilized. Financial Yearwise Grant Received Abstract .   Format as shown below. മുകളിൽ സൂചിപ്പിച്ചേക്കുന്ന കാര്യങ്ങൾ കൃത്യമായി അല്ലേൽ കൃത്യമാക്കി ഓഡിറ്റ് സമയത്തു സമർപ്പിച്ചാൽ കൂടുതൽ താമസം വരാതെ ഉടനെ തന്നൈ NLC നൽകാൻ ആകും .മുകളിൽ സൂചിപ്പിച്ചേക്കുന്ന ഏതേലും വിഷയത്തിൽ സംശയം ഉണ്ടെങ്കിൽ ഓഡിറ്റ് തീയതി തീരുമാനിക്കുന്നതിന് മുന്നെയോ അതിനു ശേഷമോ എന്നാൽ ഓഡിറ്റ് തീയതിക്ക് മുന്നേ ആയിട്ട് തന്നൈ കൊല്ലം  ബി ആർ സി അക്കൗണ്ടന്റ് ദത്തു മോഹനെ (മൊബൈൽ നമ്പർ : 9496438115) വിളിച്ചു സംശയങ്ങൾ തീർക്കുക .

Proper Bill should contain full address of store , bill number, bill date, Correct Name of Product, store seal/ paid seal.

കടയുടെ പേരോ അഡ്രസോ അച്ചടിച്ചിട്ട് ഇല്ലാതെ മാത്രമല്ല ഒരു തുണ്ട് കക്ഷണം വെള്ളപേപ്പറിൽ ഒരു കടയുടെ സീൽ മാത്രം പതിപ്പിച്ചോ പതിപ്പിക്കാതെയോ വെച് ഓഡിറ്റിന് സമർപ്പിച്ചാൽ അത് എതിർക്കപെടും , അത് ഒരു ബില്ലായി കാണാൻ സാധിക്കില്ല . ചിലപ്പോൾ ഒരു ചൂലോ അല്ലേൽ കുറച്ചു മിട്ടായിയോ വാങ്ങാൻ ആകും എന്നാൽ കൂടി ഇത്തരത്തിൽ ഉള്ള പേപ്പറുകൾ  ബിൽ ആയി കണക്കാക്കാൻ കഴിയില്ല .കഴിവതും ആ കടയിൽ തന്നൈ കൊടുത്തു പ്രോപ്പർ ബില്ല് ഫോർമാറ്റിലുള്ള പുതിയ  ബിൽ വാങ്ങുക " ക്യാഷ് പെയ്ഡ് " സീൽ സഹിതം ഉള്ള , മാത്രമല്ല ബില്ലിന് "ബിൽ നമ്പർ" ഉണ്ടായിരിക്കണം, ബിൽ നമ്പർ ഇല്ലേലും തടസ്സവാദം ഉന്നയിക്കപെടും മൊത്ത തുകക്കും. തെറ്റായ ബില്ലുകൾക്ക് ഉള്ള ചില ഉദാഹരണങ്ങൾ താഴെ കൊടുത്തേക്കുന്ന പടങ്ങളിൽ കാണാം .

കൂലി തൊഴിലാളിക്ക് നിശ്ചയിച്ചു കൊടുക്കാൻ പാടുള്ള പരമാവധി പ്രതിദിന വേതനം താഴെ കൊടുത്തിട്ട് ഉള്ളത് പോലെയാണ് .

 കൂലി തൊഴിലാളിക്ക്     നിശ്ചയിച്ചു കൊടുക്കാൻ പാടുള്ള  പരമാവധി  പ്രതിദിന കൂലി  താഴെ കൊടുത്തിട്ട് ഉള്ളത് പോലെയാണ് . ഈ കൂലിയിൽ  നിന്നും വ്യത്യസ്തമായി കൂലി  നൽകിയാൽ അത് എതിർക്കപെടുന്നതായിരിക്കും അഥവാ ഒബ്ജക്ഷൻ നേരിടുന്നതായിരിക്കും , തന്മൂലം അധികമായി കൊടുത്ത തുക എസ് എസ് എയുടെ / സമഗ്ര ശിക്ഷ കേരളയുടെ ഗ്രാന്റിൽ നിന്നും ആണെങ്കിൽ ആ തുക തിരികെ അടക്കേണ്ടി വരുന്നതും ആയിരിക്കും . ഈ വിഷയം വളരെ  ഗൗരവമായി എടുക്കുക   . ഈ വിഷയത്തിൽ സംശയം ഉണ്ടെങ്കിൽ ബി ആർ സി കൊല്ലം , ബിപിഒ ജോസഫ് സാറിനെ ബന്ധപെടുക അല്ലേൽ കൊല്ലം ബി ആർ സി ആക്കൗണ്ടന്റായ എന്നെ ബന്ധപെടുക . ജോസഫ് സാറിന്റെ നമ്പർ എല്ലാ പ്രഥമാധ്യാപകരുടെയും കയ്യിൽ കാണും എന്നു വിശ്വസിക്കുന്നു, എന്റെ മൊബൈൽ നമ്പർ 9496438115.  ഇപ്രകാരം കൂലി നിശയിക്കാതെ,ഇവിടെ കൊടുത്തിരിക്കുന്നതിൽ നിന്നും കവിഞ്ഞ കൂലി നൽകിയാൽ ഓഡിറ്റ് സമയത്തു ഒബ്ജക്ഷൻ നേരിടുന്നതായിരിക്കും. മേശിരി   - രൂപ .475/- പ്രതിദിന പരമാവധി കൂലി . ആശാരി  - രൂപ .475/- പ്രതിദിന പരമാവധി കൂലി . കൽപ്പണിക്കാരൻ - ...

Quotation Should also contain Bill Date,Sign and Seal of the textile firm and the school representative. Quotation should be in letter pad.

ക്വാട്ടേഷനിൽ   തീയതി  /  തുണി കടയുടെ ഒപ്പും സീലും / സ്കൂളിന്റെ  അധ്യാപികയുടെ അല്ലേൽ  അധ്യാപകന്റെ ഒഫീഷ്യൽ സീലും ഒപ്പും  ഇല്ലെങ്കിൽ   ക്വാട്ടേഷൻ എതിർക്കപെടും. , തന്മൂലം കൃത്യമായ നടപടിക്രമം  പാലിച്ചിട്ടല്ല   സാധനങ്ങൾ  വാങ്ങിയത്   എന്ന നിഗമനത്തിൽ കൂടി എത്തപെടും . അത് ഉണ്ടാകാതിരിക്കുവാൻ ശ്രെദ്ധിക്കുക .ഈ ലിങ്കിൽ കാണുന്ന സർക്കുലറുകൾ കൃത്യം പിന്തുടർന്നാണ് യൂണിഫോം തുണി വാങ്ങൽ നടത്തുന്നത് എന്ന് ഉറപ്പ് വരുത്തുക .ഈ സിർക്കുലറുകൾ പ്രിന്റ് ഔട്ട് എടുത്ത് യൂണിഫോം ഫയലിന്റെ കൂടെ സൂക്ഷിക്കുക   . https://brckollam.blogspot.com/search/label/Uniform